ഗുഡ്ബൈ മലബാർ, റിവ്യൂ ബൈ മനോഹരൻ ടി വി
- Meera Devaraj
- Jun 18, 2021
- 1 min read
ഗുഡ് ബൈ മലബാർ എന്ന നോവൽ, മലബാർ മാനുവൽന്റെ കർത്താവായ വില്യം ലോഗന്റെ കുടുംബ ജീവിതത്തെയും, ഗ്രന്ഥരചനയെയും, സിവിൽ സർവീസിനേയും ആസ്പദമാക്കി അദ്ദേഹത്തിന്റെ പത്‌നി ആനിയുടെ വീക്ഷണത്തിൽ വളരെ ലളിതമായി എഴുതപ്പെട്ടതാണ്. ഈ കൃതിക്ക് പലമാനങ്ങളുമുണ്ട്, ജനക്ഷേമതല്പരനായ ഒരു കളക്റ്റർ എങ്ങനെയാകണം എന്നതിന് ഉത്തമ ഉദാഹരണമാകുന്നു ലോഗൻ. ഒരു ചരിത്രകാരൻ, ചരിത്രനിർമ്മിതിയിൽ പുലർത്തേണ്ട രീതികളും കാണിച്ചുതരുന്നു. അതോടൊപ്പം ലോഗൻ ആനി മാരുടെ സ്നേഹമയമാർന്ന കുടുംബജീവിതം, സാമൂഹ്യ ജീവിതം, സേവകരോട് അവർക്കുള്ള സ്നേഹവായ്പ്പ് എന്നിവയുടെയും വാങ്മയ ചിത്രങ്ങളും വരച്ചു കാണിക്കുന്നുണ്ട്. മുൻപ് വായിച്ച് ഇടയ്ക്കുവ ച്ചു നിർത്തിയതാണ്, ഇപ്പോൾ ആദ്യത്തെ കുറേ പേജുകൾ വിട്ടുവായനതുടങ്ങിയവസാനിപ്പിച്ചു മലയാറ്റൂരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സർവീസ് സ്റ്റോറികൾ ആർത്തിയോടെ വായിക്കുന്ന ഞാൻ ഇത് ഇടയ്ക്ക് നിർത്തിയത് എങ്ങനെയാണോ ആവോ. ചെറുവള്ളി എസ്റ്റേറ്റ് വിവാദം കത്തിനിൽക്കുന്ന ഇക്കാലത്ത് നോവലിന്റെ തുടക്കത്തിൽ പറയുന്ന അട്ടപ്പാടി, സൈലന്റ് വാലി കേസ് വളരെ പ്രസക്തമാണ്. എൻക്വയറി കമ്മീഷനുകൾ ഒരു കമ്മ്യൂണൽ ഇഷ്യൂ അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ ഇഷ്യൂ ഉണ്ടാകുമ്പോൾ ഉന്നതരായ ന്യായാധിപന്റെയോ, വിദഗ്ധരുടെയോ നേതൃത്വത്തിൽ രൂപീകരിക്കുകയും, രാഷ്ട്രീയ നേതൃത്വം അത് വോട്ട് ബാങ്കുകൾ സംരക്ഷിച്ചുനിർത്താൻ അത് കോൾഡ് സ്റ്റോറേജിൽ തള്ളുന്നതും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രതിഭാസമാണ്.
Comentários