top of page

ഒരു പുലർകാലം - മനോഹരൻ ടി വി

ഇന്നും ഇന്നലത്തെപോലെ മഴ തുടരുകയാണ്, മൂന്നാല് ദിവസായി തിരുവാതിര ഞാറ്റുവേല തുടങ്ങിയിട്ട്. പ്രകൃതി അതാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.ഇന്ന് തിങ്കളാഴ്ചയായിട്ടും ഉണരാൻ അല്പം വൈകി.മിഥുനം കർക്കിടകമാസക്കാലമാണല്ലോ,  മൺസൂൺ കുളിർമയുടെയാലസ്യത്തിൽ  അല്പനേരംകൂടി അങ്ങനെ കിടന്നു. മെസ്സേജിന്റെ ടിങ് ശബ്ദം കേട്ടാണ് ബെഡ്‌ഡിൽനിന്നും എഴുന്നേറ്റത്. അതിനു മറുകുറിഅയച്ചു, ട്വിറ്റെർ പിള്ളേരുടെ മെസ്സേജുകൾ വന്നു നിറഞ്ഞിരുന്നു.

..

എങ്കിലും പിന്നെ നോക്കാം എന്ന്കരുതി ഫോൺ വച്ചു.

പുറത്തപ്പോഴും ചന്നംപിന്നം മഴപയ്യുന്നുണ്ടായിരുന്നു.                  ജീവിതത്തിൽ ഒരിക്കലും മടുപ്പിക്കാത്ത എന്തെങ്കിലു മൊന്നുണ്ടെങ്കിൽ അതീ മഴയാണ്.

മുറിയിൽനിന്ന് പുറത്തേക്കിറങ്ങവേ ടക്, ടക്, ടക്  ഇത് സ്ഥരം പതിവാണ് ജനലിന്റെ കണ്ണാടിപ്പാളിയിൽ വന്നു കൊക്ക് കൊണ്ട് മുട്ടിവിളിക്കുന്ന രണ്ടു ഓലേഞ്ഞാലി ഇണക്കിരുവികൾ  ഇന്നെന്തോ വൈകിയല്ലോ മിക്കവാറും എന്നെ വിളിച്ചുണർത്തുക അവരായിരിക്കും.ഉറക്കത്തിൽ ചിലപ്പോൾ തോന്നും ആളുകളാരോ മുട്ടിവിളിക്കുകയാണെന്ന് അത്രയ്ക്ക് ശക്തമാണ് ആ മുട്ടലുകൾ.

...

ബെഡ്‌റൂമിൽനിന്ന് പുറത്തു വന്നപ്പോൾ പൂജാമുറിയിൽ ദീപംകൊണ്ടു, ഫോറസ്ററ് സാൻഡലിന്റെ ഹൃദ്യമായ സുഗന്ധവും.

ടി വി ഓൺചെയ്തിട്ടുണ്ട് 24ൽ ശ്രീകണ്ഠൻനായർ റിപ്പോർട്ടിങ് പിള്ളേരോട് കിന്നാരം പറഞ്ഞുകൊണ്ട് വാർത്തകൾ ആവശ്യപ്പെടുന്നു, അൽപനേരം സ്ക്രോളിംഗ് ഹെഡ്‍ലൈൻസ് ഓടിച്ചുനോക്കി

പിന്നെ ബ്രഷ് ചെയ്തുകൊണ്ട് സിറ്റ്ഔട്ടിൽ  നോക്കിയപ്പോൾ പത്രം വന്നിട്ടുണ്ട് അതെടുത്തു മേശമേൽവച്ചു മുഖം കഴുകി വന്നപ്പോൾ കാപ്പി റെഡി അതും പത്രവുമെടുത്തുസെറ്റിയിലിരുന്ന് ഹെഡ്ലൈൻസ് എല്ലാം ഒന്നോടിച്ചുനോക്കി വിശദമായി പിന്നീടാകാം.

....

കുളികഴിഞ്ഞു ഇനി ക്ഷേതത്തിൽ പോകണം അടുത്തുള്ള മഹാദേവക്ഷേത്രത്തിൽ. അലക്കിവച്ചിരുന്ന മുണ്ടും ഷർട്ടും തേച്ചു റെഡിയാക്കി ഉടുത്തു പുറത്തു വന്നപ്പോൾ ദോശമൊരിയുന്നതിന്റെ നല്ല മണം. മഴയിപ്പോൾ ശമിച്ചിട്ടുണ്ട്, ബൈക്കുമെടുത്തു നേരെ ക്ഷേത്രത്തിൽ പോവയിവന്നു ഗേറ്റ് തുറക്കുമ്പോൾ ഒരു പെൺകുട്ടി

സാറേ, ദേ ഇപ്പൊ ഉണ്ടാക്കിയതാ ഉഴുന്നുവട, ഉണ്ണിയപ്പം, പപ്പടവട എല്ലാമുണ്ട് ഒന്ന് വാങ്ങു.

ഉഴുന്നുവട വാങ്ങി ഇന്ന് ദോശയാണല്ലോ. നല്ല ഉണ്ണിയപ്പം അമ്മ വന്നപ്പോൾ ഉണ്ടാക്കി വച്ചിട്ടുണ്ട്.

ദോശയും ചട്ണിയും സാമ്പാറും ഉഴുന്ന് വാടയുമായി ബ്രെക്ഫാസ്റ് ഉഷാറായി,അപ്പോഴേക്കും മഴ വീണ്ടും തുടങ്ങിയിരുന്നു.

.....

ഇനി ഒന്ന് സ്മോക്കണം,അങ്ങനെ പതിവില്ലയെങ്കിലും മഴകണ്ടപ്പോൾ ഒരു തോന്നൽ.  നോക്കിയപ്പോൾ വിൽസിന്റെ പാക്കറ്റിൽ ഒന്നുകൂടി ബാക്കിയുണ്ട്, ഒരുമാസം മുൻപ് വാങ്ങിയതാ. സിഗരറ്റും ലൈറ്ററുമായി സിറ്റൗട്ടിലേക്ക് നീങ്ങി ടീവയിൽ ജോൺസൺ മാഷിന്റെയീണത്തിൽ ദാസേട്ടൻ മധുരമായ് പാടുന്നു ഒപ്പം മഴയുടെ സംഗീതവും പുകയുടെ നനുത്ത ലഹരിയും, എന്റെ മാഷേ...

ഇന്ന് ഓഫിസിൽ പോകേണ്ട നോക്കാനുള്ള ഫയലുകൾ വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്.

......

    ഫോൺ ഹരിവരാസനം പാടുന്നു, നോക്കിയപ്പോൾ അമ്മയാണ് രണ്ടു ദിവസമായി അമ്മയെ വിളിച്ചിട്ട്. അമ്മയോട് വിശേഷങ്ങൾ പറഞ്ഞു, മഴയെക്കുറിച്ചാണ് അമ്മ കൂടുതലും ചോദിച്ചത്.

കട്ടായപ്പോൾ  നെറ്റ് ഓൺ ചെയ്യ്തു,  മെസേജുകളുടെ പെരുമഴ. ട്വിറ്റെർലെ പിള്ളേർക്ക്  GM ഉം, ലൈക്കും, റിപ്ലെയും  ചിലതെല്ലാം Rt യും ചെയ്തു. വാട്സാപ്പിലും മെസ്സഞ്ചറിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.

      ഫയൽ നോക്കുന്നതു മുൻപായി    കുറച്ചു ദിവസങ്ങൾക്ക്  ആയിരത്തിലധികം പേജ് വരുന്ന ഒരു ചരിത്രനോവൽ കുറച്ചു  വായിക്കാം എന്നുകരുതി. ഇരുന്നൂറ്റിമുപ്പത്തിൽ കൂടുതൽ പേജുകൾ വായിച്ചു കഴിഞ്ഞു, വീണ്ടും വായന തുടങ്ങി.

   രണ്ടു പേജുകൾകൂടി വായിച്ചു, വായന കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ ഉത്ഭവത്തിലേയ്ക്ക് കടകുമ്പോൾ ഫോൺ വീണ്ടും ഹരിവരാസനം പാടിത്തുടങ്ങി, 

നോക്കുമ്പോൾ ചിത്രവും വിളിപ്പേരും തെളിഞ്ഞു.വിളി അധികം പതിവില്ലാത്തതാണ് ടെക്സ്റ്റ്‌ ആണ് താല്പര്യം , എന്താണാവോ എന്ന് നിനച്ചുകൊണ്ട് ഫോണെടുത്തു.

      "മാഷേ... ഞാൻ എറണാകുളത്താ അത്യാവശ്യമായി ഒരു ഹെല്പ് വേണമായിരുന്നു"


പറഞ്ഞോളൂ


" ഫാദർ ഇൻ ലോ ഹോസ്പിറ്റലിൽ ആണ് അത്യാവശ്യമായി ഒരു മരുന്ന് പുറത്തുനിന്ന് വാങ്ങണം, ഹോസ്പിറ്റൽ പരിസരത്തു കിട്ടുന്നില്ല ഇവിടെ ഞാൻ മാത്രമേയുള്ളൂ, ഒന്ന് വന്നിരുന്നുവെങ്കിൽ സഹായമായേനെ"

  ശരി, ഞാൻ ഉടനെ പുറപ്പെടുകയായി.

 
 
 

Comments


Post: Blog2 Post

The Aspirin Girl

Subscribe Form

Thanks for submitting!

  • Facebook
  • Twitter
  • LinkedIn
  • Facebook
  • Facebook

©2019 by The Aspirin Girl. Proudly created with Wix.com

bottom of page